.

വനമഹോത്സവത്തോടനുബന്ധിച്ച് 150 മരതൈകൾ നട്ടു

കേരളം വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏലൂർ ഫാക്റ്റ് ഈസ്റ്റേൺ യു.പി സ്‌കൂളിൽ 150 മരതൈകൾ നട്ടു. ഏകദേശം 5 സെന്റ് സ്ഥലത്താണ് 150 ഓളം തൈകൾ നട്ടത്. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്റ്റ് എറണാകുളം റേഞ്ച് ഓഫീസർ എം.കെ. രഞ്ജിത്ത്, ഫാക്റ്റ് ഈസ്റ്റേൺ യു പി സ്കൂൾ പ്രധാന അധ്യപിക ഷക്കീല ബീവി, കസ്തൂർബ സ്കൂൾ മാനേജിങ്ങ് ട്രസ്റ്റി സുന്ദരി ലക്ഷ്മണൻ, 9-ാം വാർഡ് കൗൺസിലർ കെ.എ. മാഹിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 1, 2021, 2:19 p.m. | Eloor