NEWS
.
ഇന്ധനവില വർധനവിനെതിരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. പൊറ്റക്കുഴിയിൽ നിന്നും താണിക്കൽ പെട്രോൾ പമ്പിലേയ്ക്കാണ് ജാഥ സംഘടിപ്പിച്ചത്. പൊറ്റക്കുഴി ഇടവക വികാരി സെബാസ്റ്റിൻ കറുകപ്പള്ളി ജാഥ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സെക്രട്ടറി ബാബു ആന്റണി, വൈസ് പ്രസിഡന്റ് റോയി പാളയത്തിൽ, കമ്മിറ്റി അംഗം സിജു നടുവില വീട്ടിൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.
LifeKochi Web Desk | June 29, 2021, 9:36 p.m. | Kaloor