.

#piravom

#piravom municipality

പിറവത്തെ റോഡുകളുടെ വികസനം; സർവകക്ഷി യോഗം ചേർന്നു

പിറവത്തെ വികസന പ്രവർത്തനങ്ങളോടനുബന്ധിച്ച് റോഡുകളുടെ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി സർവകക്ഷി യോഗം ചേർന്നു. എംഎൽഎ അനൂപ് ജേക്കബിൻ്റെ നേതൃത്വത്തിൽ ആണ് യോഗം ചേർന്നത്. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, പൊതുമരാമത്ത് എ.ഇ അജയൻ, നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ്, ജനതാദൾ പിറവം നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LifeKochi Web Desk | June 30, 2021, 8:46 p.m. | Piravom