.

ആലുവ :ആലുവ എസ്.എന്‍.ഡി.പി സ്‌കൂളൾ വാർഷികവും യാത്രയയപ്പും ടാഗോര്‍ സന്ദര്‍ശന ശതാബ്ദി- കുമാരനാശാന്‍ സ്മൃതി ആഘോഷങ്ങളും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉത്ഘാടനം ചെയ്തു.

ആലുവ :ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ആധുനിക കാലഘട്ടത്തിലും കേരളത്തിനു വഴികാട്ടിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആലുവ എസ്.എന്‍.ഡി.പി സ്കൂൾ ഗുരു സ്ഥാപിച്ച എന്നതിനൊപ്പം തന്നെ മറ്റനേകം മഹാന്മാരുടെ പാദസ്പര്‍ശം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച വിദ്യാലയമാണിതെന്നു മന്ത്രി പറഞ്ഞു. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിദ്യാലയം സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമായിരിക്കികയാണ്. മഹാകവി കുമാരനാശാന്‍ ഈ വിദ്യാലയത്തിന്റെ പടിപ്പുര മാളികയില്‍ ഇരുന്നാണ് 'ദുരവസ്ഥ' രചിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുമാരനാശാന്‍ സ്മൃതി ആഘോഷങ്ങള്‍ക്കും തുടക്കമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ നിന്നു വിരമമിക്കുന്ന പ്രധാന അധ്യാപിക സീമ കനകാംബരന്‍, അധ്യാപകരായ കെ.കെ ജിജി, ബിന്ദു. ബി.രാജന്‍ എന്നിവരെ മന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ ആദരിച്ചു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായി. എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദര്‍ശനന്‍, ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, പ്രതിപക്ഷ നേതാവ് ദേവസി പയ്യപ്പള്ളി, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ സന്തോഷ് വി.കുട്ടപ്പന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Jan. 24, 2023, 9:38 p.m. | Aluva