.

ആലുവ :ഒപ്പം കൂടെയുണ്ട് കരുതലോടെ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി.

ആലുവ: നഗരസഭയിൽ ഒപ്പം കൂടെയുണ്ട് കരുതലോടെ പരിപാടിക്ക് തുടക്കമായി.2023 ജനുവരി 24 നു നഗരസഭ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങ്‌ നഗരസഭ ചെയർമാൻ എം ഒ ജോൺ ഉൽഘാടനം ചെയ്തു. പി എം എ വൈ ഗുണഭോക്താക്കൾ, അഗതിരഹിത കേരളം പദ്ധതി ഗുണഭോക്താക്കൾ, അതിദരിദ്ര കുടുംബങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, കുടുംബംഗങ്ങൾ എന്നിവർക്ക് നൈപുണ്യ പരിശീലനങ്ങൾ മുഖേനയോ സ്വയം തൊഴിൽ പദ്ധതി മുഖേനയോ തൊഴിൽ നൽകി ഉപജീവനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാ ഗാന്ധി ടൗണിഹാൾ പരിസരത്ത് നിന്ന് ആരംഭിച്ചു നഗരസഭയിൽ അവസാനിച്ച റാലിയോട് കൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.പരിപാടിയോട് അനുബന്ധിച്ചു ഒപ്പത്തിനൊരൊപ്പ് എന്ന പേരിൽ ഒപ്പ് ശേഖരണ ക്യാമ്പയി‍ന് ചെയർമാൻ തുടക്കം കുറിച്ചു. തുടർന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡ് സംബന്ധിച്ച് സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസി കോർഡിനേറ്റർ ഹേമ കെ ആറും ലഹരി വിരുദ്ധ പരിപാടികളിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ വനിത സിവിൽ എക്സ്സൈസ് ഓഫീസർ, ആലുവ റേഞ്ച് ജിജിമോൾ എം വിയും ക്ലാസ്സെടുത്തു.ക്ഷേമകാര്യ അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ച യോഗത്തിന് ലളിത ഗണേശൻ സ്വാഗതം ആശംസിച്ചു.എൻ യു എൽ എം സിറ്റി പ്രൊജക്റ്റ്‌ ഓഫീസർ ഷെമി കെ എസ് പദ്ധതി വിശദീകരണം നടത്തി. 2023 ഫെബ്രുവരി 28 വരെ നീണ്ടു നിൽക്കുന്ന, സർക്കാർ സർക്കാരിതര സേവനങ്ങൾ അർഹരിലേക്ക് എത്തിക്കുക, തൊഴിൽ നൈപുണ്യ പരിശീലനം, സ്വയം തൊഴിൽ ആരംഭിക്കുന്നതിനുള്ള പിന്തുണ നൽകൽ, വിവിധ ബോധവൽക്കരണ പരിപാടികൾ എന്നിവയ്ക്കു നഗരസഭ ഒപ്പമുണ്ട് കൂടെ, കരുതലോടെ എന്ന് ചെയർമാൻ അറിയിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Jan. 24, 2023, 8:19 p.m. | Aluva