.

ആലുവ : കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ 21-ാമത് സംസ്ഥാന സമ്മേളനം നടന്നു.

ആലുവ : പ്രതിനിധി സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ജി ആന്റണി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.എച്ച് അഹമ്മദ് നിസാർ, നെല്ലിമൂട് പ്രഭാകരൻ, ജെ.ജോസ് , കെ.വി സത്യപാലൻ, എൻ ടി . ഷണ്മുഖൻ എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫീസർ അവാർഡ് ജേതാവ് എം. അരുൺ, കെ.ആർ രവീന്ദ്രൻ, എം. മുരുകൻ, പി.വി. ജോസ് എന്നിവരും സംസാരിച്ചു. മികച്ച വില്ലേജ് ഓഫീസർക്കുള്ള കേശവപിള്ള സ്മാരക പുരസ്ക്കാര സമർപ്പണവും, സംസ്ഥാനതല റവന്യൂ അവാർഡ് ജേതാവായ സെക്രട്ടറിയേറ്റ് അംഗം കെ.ആർ പ്രശാന്തിന് ആദരവും നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Sept. 9, 2023, 9:50 p.m. | Aluva