.

ആലുവ : അകാലത്തിൽ മരണമടഞ്ഞ യു സി കോളേജ് പുറന്തലപ്പാടത്ത് ഷെമീറിന്റെ കുടുംബത്തിന് സുരക്ഷിത ഭവനം നിർമ്മിച്ചു നൽകി നാട്ടുകാർ.

ആലുവ : സ്വന്തമായി വീടൊ ഭൂമിയൊ ഇല്ലാതെ മരണമടഞ്ഞ ഷെമീറിൻ്റെ കുടുംബത്തിന് മൂന്ന് സെൻ്റ് ഭൂമി സൗജന്യമായി നൽകിയ കളത്തിൽ , കുഞ്ഞുബ്രാഹിം നാടിന് തന്നെ മാതൃകയായി. വാർഡ് മെമ്പർ അബ്ദുൾ സലാമിൻ്റേയും "എൻ്റെ കടുപ്പാടം പ്രവാസി കൂട്ടായ്മ"യുടേയും, സ്നേഹതീരം റസിഡൻസ് അസോസിയേഷൻ്റെയും സഹകരണത്തോടെയാണ് ഈ കുടുംബത്തിന് ഒരു സുരക്ഷിത ഭവനം നിർമ്മിച്ചു നൽകിയത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | March 3, 2024, 6:10 p.m. | Aluva