.

ചെല്ലാനം : ഫിഷ് ലാൻഡിങ് സെൻററിൽ മത്സ്യത്തൊഴിലാളികളുടെ മേൽ ടോൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപലപനീയമെന്ന് മുൻ മേയർ കെ ജെ സോഹൻ.

ചെല്ലാനം : ഉപജീവനത്തിനു വേണ്ടി കടലിനൊടു പോരാടുന്ന തൊഴിലാളിയെ പിഴിഞ്ഞൂറ്റാനുള്ള ശ്രമം അനുവദിക്കില്ലെന്നും കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ അഭിപ്രായപ്പെട്ടു. ടോളിനെതിരെ ചെല്ലാനം ഫിഷ് ലാൻഡിങ് സെൻറർ മുന്നിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന സമരത്തിൻ്റെ ആറാം ദിന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷിജി തയ്യിൽ അധ്യക്ഷത വഹിച്ചു. ജാക്ക്സൺ പൊള്ളയിൽ മുഖ്യപ്രഭാഷണം നടത്തി. വിൽസൺ പള്ളിക്കത്തയി, പൊടിയൻ വലിയവീട്ടിൽ, ഫാ. സ്റ്റീഫൻ പുന്നക്കൽ, ഫാ. ജോൺ കളത്തിൽ, സാൽവിൻ കെ പി, എൻ കെ ശശികുമാർ, ചിന്ന ജോസഫ്, കെ പ്രതാപൻ, രാജു ആശ്രയം, ജയൻ കുന്നേൽ, റെനീഷ് ആൻറണി, അനാമിക സനൽ, സോണ സണ്ണി, വിൽസൺ വർഗീസ്, ദീപക് സ്റ്റീഫൻ, ഇമ്മാനുവൽ ജോബ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 14, 2024, 6:26 p.m. | Chellanam