.

ചെല്ലാനം : കളിച്ചും ചിരിച്ചും ആർത്തുല്ലസിച്ചും രക്ഷാ വൊക്കേഷണൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ കണ്ണമാലിയിലെ ഫെഡറിക്കിൻ്റെ റിസോർട്ടിൽ.

ചെല്ലാനം : കൂടെ ചേർന്ന് ഫോർട്ട്കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ് IAS , കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടീസും. കുട്ടികളുടെ ആവശ്യപ്രകാരം സബ് കളക്ടർ പി വിഷ്ണുരാജ് IAS ഒരു ഗാനവും ആലപിച്ചു. അധ്യാപകരോടൊപ്പം ഒരു ദിവസം മുഴുവൻ കണ്ണമാലിയിലെ ഫെഡറിക്കിൻ്റെ ഗസ്റ്റ്ഹൗസിൽ മീൻ പിടിച്ചും കളിച്ചും ചിരിച്ചും സബ്ബ് കളക്ടർക്കൊപ്പം ചേർന്ന കുട്ടികളുടെ ആവശ്യപ്രകാരം അവർക്കായി മൂന്നാറിലേക്ക് ഒരു വിനോദയാത്ര ഒരുക്കാമെന്നും താനും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളായ അർജുൻ, ഗാൽവിൻ എന്നിവർ സന്തോഷം ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 15, 2023, 12:08 a.m. | Chellanam