.

ചെല്ലാനം : ട്വൻ്റി 20 അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ എൽ ജോസഫ് വീണ്ടും പ്രസിഡന്റ്.

ചെല്ലാനം : ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ ചെല്ലാനം ട്വൻ്റി 20 അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെഎൽ ജോസഫ് വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗങ്ങളുള്ള ചെല്ലാനം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ 3 അംഗങ്ങളും ട്വന്റി20 യുടെ 8 അംഗങ്ങളും ചേർന്ന് 11 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിലൂടെ ഫെബ്രുവരി ഒന്നാം തീയതി മുൻ പ്രസിഡണ്ട് കെ ഡി പ്രസാദിനെ സ്ഥാനത്തു നിന്നും നീക്കിയതിനു ശേഷം ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ട്വൻ്റി 20ലെ മുൻ പ്രസിഡൻറ് കെ എൽ ജോസഫിന്റെ പേര് എൽഡിഎഫ് നിർദേശിക്കുകയും യുഡിഎഫ് ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിച്ച ആൻസി ട്രീസയെക്കാൾ ഒരു വോട്ട് കൂടുതൽ നേടി കെ എൽ ജോസഫ് വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ എൽ ജോസഫ്, കെ ഡി പ്രസാദ് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 16, 2024, 4:22 p.m. | Chellanam