.

#koothattukulam

അപകടക്കെണിയായി റോഡിലെ ​കുഴികൾ...

കൂത്താട്ടുകുളം- ഉഴവൂർ റൂട്ടിൽ ആത്താനി ജം​ഗ്ഷനിൽ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതിനാൽ യാത്ര ദുസ്സഹമാകുന്നു. ആയിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ വൻ​​ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ അപകട സാധ്യത കൂടുതലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതോടെ കുഴി​കൾ കാണാതെ ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നതായി പ്രദേശവാസികൾ പറയുന്നു. എത്രയും പെട്ടന്ന് റോഡിലെ കുഴികൾ നികത്തണമെന്ന് കൗൺസിലർ ബോബൻ വർ​ഗീസ് ആവശ്യപ്പെട്ടു.

LifeKochi Web Desk | June 30, 2021, 10:45 p.m. | Koothattukulam