.

#Local news

കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

എസ്.ആർ.എം.റോഡ് യൂണിയൻ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളും മറ്റ് പഠനോപകരണങ്ങളും റെസിഡൻസ് അസോസിയേഷൻ ഐക്യവേദി പ്രവർത്തകർ നൽകി.കൗൺസിലർ കാജൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം എഇഒ എൻ.എക്സ്. ആൻസലം വിശിഷ്ടാതിഥിയായിരുന്നു. ഐക്യവേദി പ്രസിഡണ്ട് പ്രൊഫ.വി.യു.നൂറുദ്ദീന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സ്കൂൾ പ്രധാനധ്യാപിക സുമയ്യ ബീവി ഐക്യവേദിയ്ക്ക് സ്‌കൂളിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

LifeKochi Web Desk | June 28, 2021, 8:32 p.m. | Ernakulam North