.

ഇടക്കൊച്ചി : അക്വിനാസ് കോളേജിൽ ഇലക്ഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഇടക്കൊച്ചി : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അക്വിനാസ് കോളേജ് അലുമിനി അസോസിയേഷനും, ഇലക്ടറൽ ലിറ്ററസി ക്ലബും, എൻ.എസ്.എസ്. എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഇലക്ഷൻ ബോധവൽക്കരണ പരിപാടി അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര ഐ.എ. എസ്. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ലെഫ്റ്റനന്റ് ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. അക്വിനാസ് കോളേജ് അലുമിനി അസോസിയേഷൻ വൈസ് പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി തഹസിൽദാറുമായ ജോസഫ് ആന്റണി ഹർട്ടിസ്, വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, അലുമിനി അസോസിയേഷൻ സെക്രട്ടറിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ അസിസ്റ്റന്റ് പ്രൊഫസർ സീറ്റ പോൾ, ഇലക്ടറൽ ലിറ്ററസി ക്ലബ്‌ കോർഡിനേറ്ററും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ അസിസ്റ്റന്റ് പ്രൊഫസർ അഖിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി താലൂക്ക് ഓഫിസിൽ നിന്നുള്ള ടീമിന്റെ നേതൃത്വത്തിൽ സ്വീപ്പ് അംബാസിഡറുടെ തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 4, 2024, 10:57 p.m. | Edakochi