.

ഇടക്കൊച്ചി : അക്വിനാസ് കോളേജിന് മുമ്പിലുള്ള ഹൈവേയിൽ വീണ്ടും അപകടം..

ഇടക്കൊച്ചി : അക്വിനാസ് കോളേജിന് മുമ്പിലുള്ള ഹൈവേയിൽ വീണ്ടും അപകടം.ഇന്ന് രാവിലെ അമിത വേഗതയിൽ എത്തിയ ഇരുചക്രവാഹനം സ്കൂട്ടർ യാത്രികയെയും ബൈക്ക്, ഓട്ടോറിക്ഷ, ലോട്ടറി കട എന്നിവയിലും ഇടിച്ച് കയറി അപകടം ഉണ്ടാക്കി.വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു സ്കൂട്ടർ യാത്രികയും ബൈക്ക് യാത്രികനും പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയായി മാറിയ അക്വിനാസ് കോളേജിന് സമീപം ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ അധികാരികൾ തയ്യാറാകണമെന്ന് പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 24, 2023, 1:39 p.m. | Edakochi