NEWS
.
ഇടക്കൊച്ചി :100 വാഴകൾ നട്ട് 'ഇ സി ആർ എ' പ്രകൃതിയോടൊപ്പം ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഇടക്കൊച്ചി:ഇടക്കൊച്ചി സെൻട്രൽ റസിഡൻസ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് 10 ഇന പരിപാടികൾക്ക് തുടക്കം കുറിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി അസോസിയേഷൻ പ്രസിഡൻ്റ് ജോൺ റിബല്ലോ ദേശീയപതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് ആരംഭിച്ചത്. "മനുഷ്യൻ പ്രകൃതിയിലേക്ക് ' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് 100 വാഴക്കണ്ണുകൾ നടുക്കൊണ്ട് ജൈവ വാഴ കൃഷിത്തോട്ടം ഒരുക്കി. ജോൺ റിബല്ലോയുടെ അധ്യക്ഷതയിൽ കൂടിയ പ്രസ്തുത ചടങ്ങ് 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു. എം.പി. ജോസഫ് ,പി.റ്റി. മാനുവൽ , ടോണി കളപ്പുരയ്ക്കൽ, തമ്പി വേലിയത്ത്, ജോയി കറുകപ്പറമ്പിൽ, ഹിൽബർട്ട് , ലില്ലി തോമസ്, ഫില്ലിസ് റിബല്ലോ, മേബിൾ ദേവസി, ഉഷാ ആന്റണി, ജെൽത്രു ജോസി, ജൂലിയറ്റ് ആന്റണി എന്നിവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Jan. 26, 2023, 6:01 p.m. | Edakochi