.

ഇടക്കൊച്ചി :കൊച്ചി നഗരസഭ അധികൃതർ വാക്ക് പാലിച്ചില്ല - യൂ ഡി എഫ് പ്രവർത്തകരും ജനങ്ങളും റോറോ സർവീസ് തടഞ്ഞു.

ഇടക്കൊച്ചി :റോറോ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിങ്കളാഴ്ച കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് സെക്രട്ടറി തിങ്കളാഴ്ച മുതൽ രണ്ടാമത്തെ റോറോ സർവീസ് ആരംഭിക്കുമെന്നു ഉറപ്പു നൽകിയിരുന്നു. എന്നാൽ റോറോ സർവീസ് ആരംഭിക്കാത്തതിനെ തുടർന്ന് അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ യൂ ഡി എഫ് ജനപ്രതിനിധികളും പ്രദേശവാസികളും റോറോ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിനു ഐക്യദാർഢ്യം പ്രഘ്യപിച്ചു കൊണ്ട് യാത്രക്കാരും ധർണ്ണയിൽ പങ്കെടുത്തു. ഒടുവിൽ ചൊവ്വാഴ്ച രാവിലെ മുതൽ രണ്ടാമത്തെ റോറോയും സർവീസ് നടത്തുമെന്നു കൊച്ചി നഗരസഭ സെക്രട്ടറി ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു.കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉൽഘടനം നിർവഹിച്ചു. ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ ടി. കെ. അഷ്‌റഫ്‌ ആശംസകൾ അറിയിച്ചു. കൗൺസിലർമാരായ കെ.എ. മനാഫ്, ഷൈല താദേവോസ്, ഷീബ ഡുറോം, ജീജ ടെൻസൺ, സോളി ജോസഫ്, മെയ്ജോ അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു. ഷംസു, വിൻസെന്റ്, ബഷീർ,സുനിത, ഷീജ, സബിന, ഷിംല, ഷീല,ജാസ്മിൻ, ടെൽമ എന്നിവർ നേതൃത്വവും നൽകി.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 24, 2023, 1:31 a.m. | Edakochi