.

ഇടക്കൊച്ചി : ആയുർവേദ ഡിസ്പെൻസറി പരിസരത്ത് ഔഷധ ഉദ്യാനം നിർമ്മിച്ചു.

ഇടക്കൊച്ചി : വീടിൻ്റെ പരിസരങ്ങളിൽ സുലഭമായി ഉണ്ടായിരുന്ന ഔഷധ ചെടികൾ ഇന്ന് കാണാൻ കിട്ടാത്ത അവസ്ഥയാണ്, കണ്ടാലും തിരിച്ചറിയാനും സാധിക്കുന്നില്ല. ഇതിനൊരു പരിഹാരമായി ഇടക്കൊച്ചി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി പരിസരത്ത് ഔഷധ ഉദ്യാനം നിർമ്മിച്ചു. കൊച്ചി നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. കുന്നത്തുവീട് സാവിത്രി ദിനേശൻ സംഭാവനയായി നൽകിയ ഔഷധ ചെടികളാണ് ജനങ്ങൾക്ക് മനസ്സിലാക്കി തിരിച്ചറിയാനും നട്ടുവളർത്താനും പ്രോത്സാഹനമായി ക്രമീകരിച്ചിരിക്കുന്നത്. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ ചടങ്ങിൽ സസ്യങ്ങളെ പരിചയപ്പെടുത്തി. മുക്കുറ്റി, ശതാവരി, ആടലോടകം, അരുത, ശംഖ്പുഷ്പം, പൂവാങ്കുരുന്നൽ തുടങ്ങി 25 ഓളം ഔഷധച്ചെടികൾ ആണ് ഉദ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ മറ്റ് ഔഷധസസ്യങ്ങളെ കൂടി ഉൾപ്പെടുത്തി ഉദ്യാനം വിപുലീകരിക്കും എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 16, 2024, 11:35 p.m. | Edakochi