.

ഇടക്കൊച്ചി: കണ്ണങ്ങാട്ട് ദേവീക്ഷേത്രത്തിന് സമീപം പുഴയരികിൽ നീക്കം ചെയ്യാതെ ഇട്ടിരുന്ന ഡ്രജിങ് പൈപ്പുകൾക്ക് വീണ്ടും തീപിടുത്തം..

ഇടക്കൊച്ചി :പതിനഞ്ച് വർഷത്തിലധികമായി കണ്ണങ്ങാട്ട് ദേവീക്ഷേത്രത്തിന് സമീപം പുഴയിൽ ഡ്രജിംഗിനായി കൊണ്ടുവന്ന പൈപ്പുകൾ ഉപേക്ഷിച്ച നിലയിലാണ് കിടന്നിരുന്നത്. പത്തുവർഷം മുമ്പ് ഇത്തരത്തിൽ തീപിടുത്തം ഉണ്ടായപ്പോൾ മുതൽ ഇവ ഇവിടുന്ന് നീക്കം ചെയ്യണമെന്ന് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടും ഇതുവരെയും നീക്കം ചെയ്തിട്ടില്ലായിരുന്നു. റബ്ബർ കൊണ്ടുള്ള പൈപ്പുകൾ ആയതിനാൽ തീ അണക്കുവാനായി വളരെയധികം സമയമെടുത്തു. മട്ടാഞ്ചേരി, അരൂർ, ക്ലബ്ബ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ എത്തി തീ പൂർണ്ണമായും അണച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 22, 2023, 12:36 a.m. | Edakochi