.

ഇടക്കൊച്ചി: കണ്ണങ്ങാട്ട് ദേവസ്വം സഭ വക ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.

ഇടക്കൊച്ചി: കണ്ണങ്ങാട്ട് ദേവസ്വം സഭ വക ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്യശർമ്മൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ക്ഷേത്രം മേൽശാന്തി എസ് വി ഉണ്ണി ശാന്തിയുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. ഉത്സവാഘോഷങ്ങൾക്ക് പ്രസിഡൻറ് പി പി സൂയൻസ്, സെക്രട്ടറി സി ജി ഗോപാലകൃഷ്ണൻ, ഖജാൻജി സി കെ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകും. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 24, 2023, 11:54 p.m. | Edakochi