.

ഇടക്കൊച്ചി : സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള "സവാക്"ൻ്റെ രജതജൂബിലി ആഘോഷം ഹൈബി ഈഡൻ MP ഉദ്‌ഘാടനം ചെയ്തു.

ഇടക്കൊച്ചി : കേരളത്തിലെ 37 ഇനം കലകൾ ഉൾക്കൊള്ളുന്ന കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള "സവാക്"ൻ്റെ രജതജൂബിലി ആഘോഷം ഇടക്കൊച്ചി വലിയ കുളം കുട്ടികൃഷ്ണൻ വൈദ്യർ ഓഡിറ്റോറിയത്തിൽ നടന്നു. കലാരത്ന കെ എം ധർമ്മൻ ദീപം തെളിച്ചു. "കലയും കാലവും" എന്ന വിഷയം അലിയാർ പുന്നപ്ര അവതരിപ്പിച്ചു. ജി കെ പിള്ള തെക്കേടത്ത്, ഇടക്കൊച്ചി സലിം കുമാർ, വർണ്ണം സുദർശനൻ, കെ പി എസ് കുമാർ, അഭിലാഷ് തോപ്പിൽ, എൻ പി മുരളീധരൻ, എ ആർ ശിവജി, എളവൂർ അനിൽ, പീറ്റർ ജോസ്, കെ സി ധർമ്മൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ മേഖലാ കമ്മറ്റികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. കെ എം ധർമ്മൻ, രത്നം ശിവരാമൻ, വർണ്ണം സുദർശനൻ, ജി കെ പിള്ള, രത്നം ശിവരാമൻ, പ്രഭാകരൻ നാട്യപ്രഭ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 4, 2024, 12:02 a.m. | Edakochi