.

ഇടക്കൊച്ചി : ജ്ഞാനോദയം സഭാ വക ശ്രീപരമേശ്വര കുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി.

ഇടക്കൊച്ചി : ഭരണി നക്ഷത്രത്തിൽ കന്നി രാശിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശംഭു നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശരത് എസ് അരൂക്കുറ്റിയുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറുന്നു. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഇടക്കൊച്ചിയുടെ ഏറ്റവും മനോഹരമായ ഒരു ആഘോഷമായി മാറുകയാണ് ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ആർ മനോജ് നിർവഹിച്ചു. ജ്ഞാനോദയം സഭാ പ്രസിഡൻറ് എ ആർ ശിവജി, സെക്രട്ടറി അഡ്വ. ശ്രീരാജ് കെ എസ്, ട്രഷറർ രാജേഷ് കുമാർ വി ആർ , ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻറ് വി എൻ രാജേന്ദ്രൻ, സെക്രട്ടറി ബാലു എ കെ, ട്രഷറർ എം എൻ രാജീവൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 13, 2024, 11:42 p.m. | Edakochi