.

ഇടക്കൊച്ചി : സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ സഹകരണതണ്ണീർപന്തൽ പ്രവർത്തനം ആരംഭിച്ചു.

ഇടക്കൊച്ചി : ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് ഓഫീസ് അങ്കണത്തിലും, സെൻ്റ്. ലോറൻസ് യു.പി സ്കൂളിനു സമീപമുള്ള സൗത്ത് ബ്രാഞ്ചിലും 2 കേന്ദ്രങ്ങളിലാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ചടങ്ങിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ ജസ്റ്റിൻ കവലക്കൽ, അഗസ്റ്റിൻ ജോസഫ്, ടി.ആർ. ജോസഫ് , കർമ്മിലി ആൻ്റണി,ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു. കനത്ത വേലനിൽ നിന്നും ആശ്വാസമേകാൻ കുടിവെള്ളം, സംഭാരം. തണ്ണിമത്തൻ എന്നിവ ഈ കേന്ദ്രങ്ങളിൽ നിന്നും പൊതുജനങ്ങൾക്കും, സഹകാരികൾക്കും, കാൽനടയാത്രകാർക്കും ഓട്ടോ തൊഴിലാളികൾക്കും മറ്റും നൽകുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 25, 2024, 7:26 p.m. | Edakochi