.

ഇടക്കൊച്ചി : ജെയിൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പറവകൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികൾ നൽകി.

ഇടക്കൊച്ചി : കരുതാം ഒരു കുമ്പിൾ വെള്ളം, കൊടുംചൂടിൽ പക്ഷിമൃഗാദികൾക്ക് ആശ്വാസമാകാം.. എന്ന ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ ഭാഗമായി ജെയിൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പറവകൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികൾ നൽകി. ഇടക്കൊച്ചിയിലെ കൊച്ച് കുട്ടികൾക്ക് കുരുന്നിലെ തന്നെ പറവ സ്നേഹം വളർത്തുകയെന്ന ലക്ഷൃത്തോടെ മൺചട്ടികൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജെയിൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശിവാനന്ദൻ പൊതു പ്രവർത്തകൻ, അധ്യാപിക ജൂലി തോമസ്, കെ.പി.ലോറൻസ്, സുജിത്ത് മോഹൻ , റിഡ്ജൻ റിബല്ലോ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 24, 2023, 8:14 p.m. | Edakochi