.

ഇലഞ്ഞി : ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ "സ്പാർക് 2023 " ശാസ്ത്ര സാങ്കേതിക മേള സംഘടിപ്പിച്ചു.

ഇലഞ്ഞി : ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക മേള സ്പാർക് 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ജോസഫ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള, പിടിഎ വൈസ് പ്രസിഡണ്ട് സ്കറിയ ജേക്കബ്, സ്കൂൾ സൂപ്രണ്ട് രാജേന്ദ്രൻ കെ, വർക്ഷോപ്പ് ഫോർമാൻ ദിനേശ് കുമാർ ആർ എന്നിവർ സംസാരിച്ചു. മേളയിൽ ഇലക്ട്രോണിക്സ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് ഡ്രോയിങ്, മാത്തമാറ്റിക്സ്, സയൻസ് എന്നീ വിഭാഗങ്ങളിൽ പ്രദർശനം നടന്നു. നിരവധി കുട്ടികൾ പ്രദർശനം കാണാൻ എത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 28, 2023, 12:44 a.m. | Elanji