.

പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു

എളന്തിക്കര വനിത സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ കുടിശിക ഇല്ലാത്ത അംഗങ്ങൾക്ക് 5000 രൂപ പലിശരഹിത വായ്പയും നൽകുന്നു. ഇതോടൊപ്പം കുട്ടികളുടെ പഠനത്തിനാവശ്യമായ ടിവി, മൊബൈൽ ഫോണുകൾ എന്നിവ വാങ്ങുന്നതിന് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലും വായ്‌പ ഏർപ്പാടാക്കി നൽകുകയാണ് ഈ വനിതാ സഹകരണ സംഘം. എളന്തിക്കര വനിത സഹകരണ സംഘം പ്രസിഡന്റ് ഡെയ്സി ടോമി, സെക്രട്ടറി എം.ഒ. ജയൻ, ആശ പ്രവർത്തക ഡാലി ആന്റണി എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | June 29, 2021, 7:52 p.m. | Puthenvelikara