NEWS
.
എറണാകുളം സെൻട്രൽ : ഭാരതീയ പ്രകൃതി കൃഷി കിസാൻ മേള 2023 - 24 ടൗൺഹാളിൽ എം.പി. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം സെൻട്രൽ : വൈറ്റില ബ്ലോക്കിന് കീഴിൽ വരുന്ന കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിസാൻ മേള യിൽ എറണാകുളം എംഎൽഎ ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി ആർ റെനീഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചി നഗരസഭ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന പഠന ക്ലാസുകൾക്ക് സംസ്ഥാന സീഡ് ഫാം ആലുവ എ ഡി എ ലിസി മോൾ, റിട്ട. എ ഡി എ ജോൺ ഷെറി എന്നിവർ നേതൃത്വം നൽകി. വൈറ്റില കൃഷിഭവൻ അസിസ്റ്റൻറ് ഡയറക്ടർ സിന്ധു പി ജോസഫ്, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ രമേശ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Nov. 30, 2023, 10:32 p.m. | Ernakulam Central