.

എറണാകുളം സെൻട്രൽ : " മികവ് 2022 " എറണാകുളം നിയോജകമണ്ഡലത്തിലെ SSLC , +2, ഉന്നത വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു.

എറണാകുളം സെൻട്രൽ : എറണാകുളം നിയോജകമണ്ഡലം MLA ടി.ജെ വിനോദ് സംഘടിപ്പിച്ച മികവ് 2022 , എറണാകുളം നിയോജകമണ്ഡലത്തിലെ സർക്കാർ, അർദ്ധസർക്കാർ, സിബിഎസ്ഇ, ഐസിഎസ്ഇ , സ്കൂളുകളിലെ കുട്ടികൾക്കുള്ള SSLC , +2 ഉന്നത വിജയികൾക്ക് അവാർഡ് വിതരണവും, മണ്ഡലത്തിലെ 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള അവാർഡ് അവാർഡ് വിതരണവും ബഹു. സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ്. തെരേസസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ടി ജെ വിനോദ് MLA അധ്യക്ഷ വഹിച്ചു. ഹൈബി ഈഡൻ എംപി ഭദ്രദീപം കൊളുത്തി. സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഐഎഎസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജ് ഐപിഎസ്, തുടങ്ങിയവർ സംസാരിച്ചു. എറണാകുളം മണ്ഡലത്തിലെ 100% വിജയം കൈവരിച്ച എല്ലാ സ്കൂളുകൾക്കും, അവാർഡ് നൽകുകയും, 1600 ഓളം വരുന്ന SSLC , +2 ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Sept. 4, 2022, 7:42 p.m. | Ernakulam Central