.

എറണാകുളം നോർത്ത് : അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ ഭാഷാ സമര സ്മരണകള്‍ പോരാട്ടത്തിനുള്ള പ്രചോദനമാകണമെന്ന് അഡ്വ. നജ്മ തബ്ഷീറ.

എറണാകുളം നോർത്ത് : ഭരണകൂടങ്ങള്‍ ന്യനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ ഭാഷാസമര പോരാട്ടങ്ങള്‍ പ്രചോദനമാകണമെന്ന് അഡ്വ. നജ്മ തബ്ഷീറ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് എറണാകുളം ടൗണ്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്ലേപ്പടി കെ എം ഇ എ ഹാളില്‍ നടന്ന ഭാഷാ സമര അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു. മുസ്ലിം ലീഗ് എറണാകുളം മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് കമ്‌റാന്‍ സംസാരിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് ബുറാശിന്‍ എം എം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഭാഷാസമരത്തില്‍ പങ്കെടുത്ത സഹീര്‍ കടവത്തിനെ ആദരിച്ചു. ടി വി ഫൈസല്‍, പി എ ഹാഷിം മാലിക്, കമാല്‍ റഷാദി, അഡ്വ. റഫീഖ്, അഡ്വ. മുഹാസിന്‍, മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 21, 2023, 1:10 p.m. | Ernakulam North