NEWS
.
എറണാകുളം സൗത്ത് : എട്ടാമത് എസി ജോസ് അനുസ്മരണ സമ്മേളനം കെ പി ധനപാലൻ മുൻ എംപി ഉദ്‌ഘാടനം ചെയ്തു.
എറണാകുളം സൗത്ത് : കേരളത്തിൽ തൊഴിൽ വകുപ്പ് പിരിച്ചെടുക്കുന്ന നിർമ്മാണ തൊഴിലാളി സെസ്സ് തുക ട്രഷറിയിലേക്ക് മാറ്റാതെ ക്ഷേമനിധി ബോർഡിലേക്ക് നേരിട്ട് അടപ്പിക്കണമെന്ന് കെ പി ധനപാലൻ മുൻ എംപി ആവശ്യപ്പെട്ടു.1400 കോടി രൂപയോളം നിലവിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കുടിശികയാണ് ക്ഷേമനിധി ബോർഡിൽ. 12 മാസത്തെ പെൻഷൻ കുടിശ്ശികയും ഉണ്ട്. മറ്റു ആനുകൂല്യങ്ങളൊന്നും രണ്ടുവർഷമായി നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എട്ടാമത് എസി ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവൻ നിർമ്മാണ തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു AC ജോസ് എന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. കെ എക്സ് സേവ്യറിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ജോൺ പഴേരി, വി ജെ പൈലി, സനൽ നെടിയതറ, പി ജെ റോയി, പി ബി രവി, പി ജെ ഫ്രാങ്ക്‌ളിൻ, എം എസ് സതീശൻ, വി ഐ കരിം, പി ജെ വർഗീസ്, ത്രേസ്സിയാമ ജോർജ്, തോമസ് പാങ്ങോല,വി ഓ ജെയിംസ്, ജോസി പാട്ടാളം എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Jan. 23, 2024, 7:20 p.m. | Ernakulam South