.

#Local news

ആറു മാസം മഴ വെള്ളം, അടുത്ത ആറു മാസം... വെള്ളോട്ടുപുറം വെള്ളത്തിലാണ്

വെള്ളക്കയറ്റം മൂലം ദുരിതമനുഭവിക്കുകയാണ് പുത്തൻവേലിക്കര, തുരുത്തിപ്പുറം വെള്ളോട്ടുംപുറം നിവാസികൾ. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വെള്ളം കയറുന്നത് പ്രദേശവാസികളെ ഏറെ കഷ്ടത്തിലാക്കുകയാണ്. മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽകാലത്ത് ഓരു വെള്ളവും ഈ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. അതിനാൽ തന്നെ പലരും വെള്ളം കയറുമ്പോൾ ബന്ധു വീടുകളെ ആശ്രയിക്കുകയാണ് പതിവ്. പുത്തൻവേലിക്കര റെസിഡൻസ് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഈ പ്രശ്നത്തിൽ ശാസ്ത്രീയമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.

LifeKochi Web Desk | June 27, 2021, 8:46 p.m. | Puthenvelikara