.

#fort kochi

#Flower City

കൊച്ചിയെ മനോഹരമാക്കാൻ ഫ്ലവർ സിറ്റി ഒരുങ്ങുന്നു

നാഷണൽ ഓപ്പൺ ഫോറത്തിന്റെ നേതൃത്വത്തിൽ കൊച്ചിയെ മനോഹരമാക്കുവാനുള്ള കൊച്ചി ഫ്ലവർ സിറ്റി എന്ന പദ്ധതിയ്ക്ക് ഫോർട്ട് കൊച്ചി ഞാലിപ്പറമ്പിൽ തുടക്കമായി. മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും സഹകരണത്തോടെയാണ് കൊച്ചി ഫ്ലവർ സിറ്റിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് നാഷണൽ ഓപ്പൺ ഫോറം സ്റ്റേറ്റ് ചെയർമാൻ ജി.പി. ശിവൻ പങ്കുവച്ചു. ഫോർട്ട് കൊച്ചിയെ കൂടുതൽ മനോഹരമാക്കാൻ ഈ പദ്ധതികൊണ്ട് സാധിക്കുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ കൂട്ടിച്ചേർത്തു.

LifeKochi Web Desk | June 28, 2021, 2:31 p.m. | Fort Kochi