.

ഫോർട്ട്കൊച്ചി : ബീച്ച് റോഡ് ബീച്ചിൽ ഫ്ലോട്ടിങ് ബോയ്കളും, സുരക്ഷിത നീന്തൽ ഫ്ളോട്ടുകളും, മുന്നറിയിപ്പ് സൈൻബോർഡും സ്ഥാപിച്ചു.

ഫോർട്ട്കൊച്ചി : ബീച്ച് റോഡ് ബീച്ചിൽ അടുത്ത നാളുകളിലായുണ്ടാവുന്ന അപകട മുങ്ങി മരണങ്ങൾ ഒഴിവാക്കുവാനും, പ്രതിരോധിക്കുവാനും, നല്ല നസ്രായൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്റർ ഡൈവിൻ്റെയും, നാട്ടുകാരുടെയും സഹായസഹകരണത്തോടെ ഫ്ലോട്ടിങ് ബോയ്കളും, സുരക്ഷിത നീന്തൽ ഫ്ളോട്ടുകളും കടലിൽ സ്ഥാപിച്ചു. നീന്താൻ വരുന്നവർക്കായി, സുരക്ഷാ നിർദേശങ്ങൾ അടങ്ങുന്ന ഒരു മുന്നറിയിപ്പ് സൈൻബോർഡും തദ്ദേശവാസികളുടെ സഹകരണത്തോടെ പ്രദേശത്ത് പ്രദർശിപ്പിച്ചു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ, കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, വിൽഫ്രഡ് സി മാനുവൽ, സമ്പത്ത് മാനുവൽ, റോഷൻ ജോൺ, സുനിൽ ബോണി തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 23, 2024, 5:45 p.m. | Fort Kochi