.

ഫോർട്ട്കൊച്ചി : സാന്റാ ക്രൂസ് സ്കൂളിലും, വൈപ്പിൻ സ്കൂളുകളിലും കുട്ടികൾക്കു സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.

ഫോർട്ട്കൊച്ചി : കുട്ടികളിൽ കൃഷി താല്പര്യം വളർത്തി എടുക്കാനും ഓരോ വ്യക്തിയുടേയും ആരോഗ്യ സംരക്ഷണത്തിനായി വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗൺസിലർ അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ ഒന്നാം ഡിവിഷനിലെ സാന്റാ ക്രൂസ് സ്കൂളിലും, വൈപ്പിൻ സ്കൂളുകളിലും കുട്ടികൾക്കു സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പുതുതലമുറയെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കാൻ കൃഷി പാഠ്യ വിഷയമാക്കണാമെന്നു കൗൺസിലർ നിർദേശിച്ചു. കുരുന്നുകളുടെ പരിപാലനത്തിലൂടെ വിദ്യാലയ മുറ്റത്തു കൃഷി ഒരുങ്ങുകയാണ്. കുട്ടികൾക്കു കൃഷിക്കുവേണ്ട സഹായങ്ങൾ കൗൺസിലർ ചെയ്തു നൽകാമെന്നും നല്ല രീതിയിൽ കൃഷി ചെയ്തു വിളവെടുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്ന് കൗൺസിലർ അറിയിച്ചു. ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാൻ കൃഷി സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നോബൽ, കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. സാന്റാ ക്രൂസ് ഹൈ സ്കൂൾ പ്രിൻസിപ്പൽ മിനി കെ ജെ അധ്യക്ഷത വഹിച്ചു. LP സ്കൂൾ ഹെഡ് മിസ്സ്‌ ജെസി മായ, കനോസ്സേ കോൺവെന്റ് സിസ്റ്റർ അരുണ, ADS ചെയർപേഴ്സൺ സബിന നൗഫൽ, ജില്ലാ കോഓർഡിനേറ്റർ സുബൈർ, മേരി ഡാൻ, ടീന എസ്, പി ടി എ പ്രസിഡന്റ്‌മാരായ നസിലാ റഫീഖ്, റജീന മജീദ്, ജിഷ, മിനി കെ ജെ, നോയൽ, ജയപ്രിയ, ഷീല റാഫേൽ, ജൂഡ്‌സൺ എന്നിവർ പങ്കെടുത്തു. ഒരു മാസത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി വിജയിച്ച കുട്ടികൾക്ക് പുരസ്‌കാരം നൽകി അനുമോദിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 30, 2022, 9:54 p.m. | Fort Kochi