.

ഫോർട്ട്കൊച്ചി : മുനിസിപ്പൽ കോർപറേഷൻ കൊച്ചി വെസ്റ്റ് CDS വാർഷികവും കുടുംബശ്രീ രജതജൂബിലി ആഘോഷവും കളക്ടർ എൻ. എസ്. കെ. ഉമേഷ്‌ IAS നിർവഹിച്ചു.

ഫോർട്ട്കൊച്ചി : M L A കെ.ജെ. മാക്സി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീബലാൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. CDS ചെയർപേഴ്സൺ നബീസ ലത്തീഫ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി നിഷ ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൗൺസിലർമാരായ ഷൈല തദ്ദേവൂസ്, ഇസുമുദ്ധീൻ, റെഡിന ആന്റണി, അശ്വതി വത്സൻ, ബെന്നി ഫെർണാണ്ടസ്, പി ആർ രചന, രഞ്ജിത്ത് മാസ്റ്റർ, പി എസ് ബിജു, ജീജ ടെൻസൻ, ലൈല ദാസ്, കലിസ്റ്റ പ്രകാശൻ, CDS അക്കൗണ്ടന്റ് സൂരജ്, സിൻസിമോൾ ആന്റണി മുൻ ഡി.എം.സി, മിനി ജോഷി കൊച്ചി ഈസ്റ്റ്‌ സി.ഡി.എസ്. ചെയർപേഴ്സൺ എന്നിവർ ആശംസകൾ നേർന്നു. വാർഷികാത്തൊടാനുബന്ധിച്ചു മുൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാർ, മെമ്പർ സെക്രട്ടറിമാർ, CDS ചെയർപേഴ്സന്മാർ, CDS എക്സിക്യൂട്ടീവ് അംഗങ്ങൾ, 70 വയസ്സ് കഴിഞ്ഞ വയോജങ്ങളെയും കുടുംബശ്രീ സംരംഭകരെയും ആദരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി പറവനാ ജംഗ്ഷനിൽ നിന്നും കുടുംബശ്രീ അംഗങ്ങളുടെ ഡിവിഷൻ തലത്തിൽ മത്സരാവേശത്തോടെ ആരംഭിച്ച റാലി ഡെപ്യൂട്ടി മേയർ കെ എ അൻസിയ, വിദ്യാഭ്യാസ കായിക കാര്യസമിതി ചെയർമാൻ വി.എ. ശ്രീജിത്ത്‌ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. റാലിക്ക് ഡിവിഷൻ 17 ഒന്നാം സ്ഥാനവും, ഡിവിഷൻ 15, 4 എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റാലിക്കു പ്രതേക ജൂറി അവാർഡ് ഡിവിഷൻ 12 നേടി. കുടുംബശ്രീ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഉള്ള മത്സരത്തിൽ ഡിവിഷൻ 17 ഒന്നാം സ്ഥാനം നേടി, ഡിവിഷൻ 12 രണ്ടാം സ്ഥാനം, ഡിവിഷൻ 22 മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതൽ വിവരങ്ങൾ ലവിത നെൽസൻ സി.ഡി.എസ്.എക്സിക്യൂട്ടീവ് മെമ്പർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 30, 2023, 2:22 p.m. | Fort Kochi