.

ഫോർട്ട്കൊച്ചി : നഗരസഭയുടെ കീഴിൽ അമരാവതി ഡിവിഷനിൽ പ്രവർത്തിക്കുന്ന ആയുർവേദാശുപത്രിയിൽ രോഗികൾക്കായുള്ള ഫിസിയോ തൊറാപ്പി സെൻ്ററും ധാന്യമ്ലയൂണിറ്റും നഗരസഭ മേയർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഫോർട്ട്കൊച്ചി : നഗരസഭയുടെ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി കെ അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലറും നികുതി അപ്പീൽ കമ്മിറ്റി ചെയർപേഴ്സണുമായ അഡ്വ. പ്രിയാപ്രശാന്ത് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ മുഖ്യാതിഥിയായി. സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ പി ആർ റെനീഷ്, ഷീബാലാൽ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മജ്ഞുഷ നന്ദിപ്രകാശിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 3, 2024, 11:58 p.m. | Fort Kochi