.

#Local news

കോവിഡ് കാലത്ത് ആശ്വാസമായി ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്

കോവിഡ് രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചിറ്റാട്ടുകര പഞ്ചായത്ത്. പഞ്ചായത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്. ഫാ. ഫ്രാൻസിസ് താണിയത്തിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ഈ ഒരു സാഹചര്യത്തിൽ പഞ്ചായത്തിനോപ്പം നിന്ന ട്രസ്റ്റിന് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നന്ദി അറിയിച്ചു.

LifeKochi Web Desk | June 29, 2021, 3:07 p.m. | Chittattukara