.

#Local news

കോതമംഗലത്ത് റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി കരിങ്കൽകെട്ടും പാഴ്മരങ്ങളും...

കോതമംഗലം എകെജി റോഡിൽ കരിങ്കൽ ഭിത്തികൾ യാത്രക്കാർക്ക് ഭീഷണിയാകുകയാണ്. കെട്ടിന്റെ കുറച്ചു ഭാഗം നേരത്തെ റോഡിലേയ്ക്ക് ഇടിഞ്ഞു വീണിരുന്നു. ബാക്കിയുള്ള ഭാഗം ഇടിഞ്ഞു വീഴാറായി ഇരിക്കുകയാണ്. ഇത് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ റോഡിന് ഇരുവശവുമുള്ള പാഴ് മരങ്ങളും യാത്രക്കാർക്ക് ഭീഷണിയായി തുടരുന്നു. ഇത് രണ്ടും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, പൊതുപ്രവർത്തകൻ പി.പി. മൊയ്തീൻഷാ എന്നിവർ ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു...

LifeKochi Web Desk | June 28, 2021, 9:43 p.m. | Kothamangalam