.

ഇലഞ്ഞി : "ഗാന്ധി സ്ക്വയർ" നാടിനു സമർപ്പിച്ചു.

ഇലഞ്ഞി : പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഗാന്ധി സ്ക്വയറിന്റെ സമർപ്പണം വൻ ജനാവലിയെ സാക്ഷിനിർത്തി എം.എൽ. എ അഡ്വ. അനൂപ് ജേക്കബ് നിർവ്വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് വൈസ് പ്രസിഡന്റ് എം പി ജോസഫ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിന് മൊമെന്റോ നൽകി. ആശംസകൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഷേർളി ജോയി, ജിനി ജിജോയി, മാജി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രാഹം, ജോർജ് ചമ്പമല, ജയശ്രീ സനൽ, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സന്തോഷ് കോരപ്പിളള, സുജിതാ സദൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരിക്കാട്ടേൽ, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ജി ഷിബു , ബിജുമോൻ ജോസഫ്, സൈജു തുരുത്തേൽ, റോയി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Oct. 3, 2023, 12:05 a.m. | Elanji