.

ഇലഞ്ഞി :-ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫി ലെ കേരളാ കോൺഗ്രസ് അംഗം ശ്രീമതി പ്രീതി അനിൽ കല്ലാനി തിരഞ്ഞെടുക്കപ്പെട്ടു.

ഇലഞ്ഞി :-ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫി ലെ കേരളാ കോൺഗ്രസ് അംഗം ശ്രീമതി പ്രീതി അനിൽ കല്ലാനി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആയിരുന്ന കോൺഗ്രസ് അംഗം അഡ്വ.അന്നമ്മ ആൻഡ്രൂസ്, യു ഡി എഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജിവച്ചതിന് തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിനു വേണ്ടി പ്രീതി അനിൽ, എൽഡിഎഫിന് വേണ്ടി മാജി സന്തോഷ് എന്നിവരാണ് മത്സരിച്ചത്. മുവാറ്റുപുഴ എൽ ആർ താഹസീൽദർ പി പി അസ്മബീവി ആയിരുന്നു റിട്ടേണിംഗ് ഓഫീസർ, പ്രീതി അനിലിന് എട്ട് വോട്ടുകളും, മാജി സന്തോഷിനു മൂന്ന് വോട്ടുകളും ലഭിച്ചു, ബി ജെ പി അംഗം ആറാം വാർഡ് മെമ്പർ ജയശ്രീ സനൽ വിട്ടുനിന്നു . വാർഡ് 5 മുത്തോലപുരത്തു നിന്നുള്ള അംഗമാണ് പ്രീതി അനിൽ.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം

LifeKochi Web Desk | Jan. 23, 2023, 4:31 p.m. | Elanji