.

ഇലഞ്ഞി : ആതുര സേവന രംഗത്തെ ലോകോത്തര ബ്രാൻഡായ ആസ്റ്റർ ഗ്രൂപ്പിന്റെ ആസ്റ്റർ ലാബ്സിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു.

ഇലഞ്ഞി : ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ജോസഫിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ ലാബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എൻഎബിഎച്, എൻഎബിൽ സിർട്ടിഫൈഡ് ലബോറട്ടറിയായ ആസ്റ്റർ മെഡിസിറ്റിയിൽ രാജ്യാന്തര നിലവാരത്തിലുള്ള കൃത്യമാർന്ന പരിശോധനഫലവും ആസ്റ്റർ ലാബ്സ് ഉറപ്പു വരുത്തുന്നതായും, ഉദ്‌ഘാടന ഓഫർ ആയി ഫുൾ ബോഡി ചെക്കപ്പിനു വേണ്ട എഴുപത്തിരണ്ട് ടെസ്റ്റുകൾ 599 രൂപക്ക് ഒക്ടോബർ പതിനഞ്ചുവരെ ചെയ്യുമെന്നും ആസ്റ്റർ ലാബ്‌സിന്റെ ക്ലസ്റ്റർ ഹെഡ് നിധിൻ എ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ സനൽ, മോളി എബ്രഹാം, ജോർജ് ചമ്പമല, സന്തോഷ്‌ കോരപ്പിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ ജോയിസ് മാമ്പിള്ളിൽ, റീജിയണൽ മാനേജർ വനീം സെയ്ത്, ഏരിയ മാനേജർസ് ആയ പ്രശാന്ത്, മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 24, 2023, 11:11 p.m. | Elanji