.

#Aluva

#farmers protest

ഏഴുമാസം പിന്നിട്ട കർഷകസമരത്തിന് ഐക്യദാർഡ്യം നേർന്ന് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ

രാജ്യത്ത് കർഷക സമരം 7 മാസം പിന്നിടുകയാണ്. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിൽ സംയുക്ത ട്രേഡ് യൂണിയൻ എല്ലായിടങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ സൂചനാ സമരം നടത്തുന്നതിൻ്റെ ഭാഗമായി ആലുവയിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. സിപിഎം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ. ആലുവ മണ്ഡലം സെക്രട്ടറി ഷംസുദ്ധീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | June 29, 2021, 5:18 p.m. | Aluva