.

കാക്കനാട് : ജില്ലാ പഞ്ചായത്ത് ബജറ്റ് : മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുൻഗണന.

കാക്കനാട് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സനിത റഹീം ബജറ്റ് അവതരിപ്പിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം ഉറപ്പുവരുത്തുന്നതിനും എറണാകുളം തരിശ് രഹിത ജില്ലയും ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനും സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലക്കും വികസന-പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബഡ്ജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 10,88,13,696 രൂപ മുന്നിരിപ്പും 150,45,01,696 രൂപ ആകെ വരവും 145,82,56,500 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 4,62,46,196 രൂപ നീക്കിയിരിപ്പുമുള്ളതുമാണ്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി പ്രസിഡന്റ് ഉല്ലാസ് തോമസും വൈസ് പ്രസിഡന്റ് സനിത റഹീമും പറഞ്ഞു. ഈ വർഷത്തെ ബജറ്റിലെ പ്രധാന മേഖല വകയിരുത്തലുകള്‍. കൃഷി: 7.75 കോടി, മത്സ്യമേഖല : 60 ലക്ഷം, വിദ്യാഭ്യാസം : 9.5 കോടി, ആരോഗ്യം: 6 കോടി, വനിത : 4.5 കോടി, വയോ രക്ഷ :1 കോടി, ഭിന്നശേഷി വിഭാഗം:1.5 കോടി, പട്ടികജാതി വിഭാഗം (കുടിവെളളം, പാര്‍പ്പിടം ഉള്‍പ്പെടെ) :16.9 കോടി, പട്ടികവര്‍ഗ്ഗ വിഭാഗം (പാര്‍പ്പിടം ഉള്‍പ്പെടെ): 70 ലക്ഷം, ശുചിത്വം: 5.7 കോടി, കുടിവെളളം: 6.2 കോടി, പാര്‍പ്പിടം: 10.3 കോടി. കൂടുതൽ ബജറ്റ് വിശേഷങ്ങൾ എം ജെ ജോമി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, റാണിക്കുട്ടി ജോർജ് വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, ആശ സനൽ പൊതു മരാമത്തു സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, കെ ജി ഡോണോ മാസ്റ്റർ ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, അനിൽകുമാർ പ്രതിപക്ഷ നേതാവ്, യേശുദാസ് ജില്ല പഞ്ചായത്ത് മെമ്പർ, പിജി പ്രകാശ് ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 22, 2023, 9:39 p.m. | Kakkanadu Ward