.

കളമശ്ശേരി : സി സി എസ് രക്തബന്ധുവും കുസാറ്റ് എൻ എസ് എസ് യൂണിറ്റ്, ഐഎംഎ ആലുവയും സംയുക്തമായി രക്തദാന ക്യാമ്പും വിദ്യാർത്ഥി ബ്ലഡ് കോർഡിനേറ്റന്മാർക്കുളള ആദരവും സംഘടിപ്പിച്ചു.

കളമശ്ശേരി : വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന മേഖലയിലെ മികച്ച വിദ്യാർത്ഥി കോഡിനേറ്റർ മാർക്ക് ഉള്ള ആദരവ് കോട്ടയം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ നിർവ്വഹിച്ചു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ശശി ഗോപാലൻ, കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി മീഡിയ കോഡിനേറ്റർ രാജീവ് പള്ളുരുത്തി, കുസാറ്റ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പ്രൊഫ. അപർണ്ണ ലക്ഷ്മണൻ, സി സി എസ് രക്തബന്ധു കോഡിനേറ്റർ അനീഷ് കൊച്ചി, കുസാറ്റ് എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി എസ് ഗായത്രി എന്നിവർ സംസാരിച്ചു. ക്യാമ്പിന് റ്റി എ ഷെരീഫ് , ഷീജ സുധീർ, സുമിത്ര മധുസൂദനൻ, അരുൺ ജെ, ജാസ്മി റഫീഖ്, അജയ് ജോൺസൺ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 5, 2024, 12:05 a.m. | Kalamassery