.

കലൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മൗന ജാഥയും അനുശോചനയോഗവും നടന്നു.

കലൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം കലൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും അനുശോചനയോഗവും നടന്നു. ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ആരംഭിച്ച ജാഥ കലൂർ മെട്രോ സ്റ്റേഷന് സമീപം സമാപിച്ചു. അനുശോചന യോഗത്തിൽ കെ ജെ ഡോൺസൺ സിപിഐഎം കലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ വി മനോജ് സിപിഐഎം എറണാകുളം ഏരിയ കമ്മിറ്റി അംഗം, സി ജി രാജഗോപാൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, പി എം ഹാരിസ് കൊച്ചിൻ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി കെ സാബു സിപിഐഎം കലൂർ ലോക്കൽ കമ്മിറ്റി അംഗം, പി കെ സിറിൽ സിപിഐ കലൂർ മണ്ഡലം കമ്മിറ്റി അംഗം, ഷാജി ജോർജ് എന്നിവർ അനുസ്മരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Oct. 3, 2022, 11:08 p.m. | Kaloor