.

കലൂർ : ഗാന്ധിജയന്തിയോടനുബന്ധിച്ച് കലൂർ സ്റ്റേഡിയത്തിന് മുൻവശവും പരിസര പ്രദേശങ്ങളിലും ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

കലൂർ : വേൾഡ് മലയാളി ഫെഡറേഷൻ (WMF) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് മുൻവശവും പരിസര പ്രദേശങ്ങളിലും ശുചീകരണ പരിപാടി സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് രാജേഷ് തോട്ടുങ്കലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് ടി ബി നാസർ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി വിപിൻ സണ്ണി, സ്റ്റേറ്റ് സെക്രട്ടറി സോഫി, ജില്ലാ സെക്രട്ടറി റോയ് വർഗീസ്, ട്രഷറർ മേരി ജോസഫ്, സ്റ്റേറ്റ് വനിതാ കോഡിനേറ്റർ ലീന സാജൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ റിനി സൂരജ്, അംഗങ്ങളായ രാധാകൃഷ്ണൻ, പോൾ വർഗീസ്, ജമാൽ ,ഷമീർ , നിസാമുദ്ദീൻ , മുഹമ്മദ് കൈഫ് , മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Oct. 3, 2022, 5:49 p.m. | Kaloor