.

കലൂർ : മദ്യത്തെ മാന്യവൽക്കരിക്കുകയും ലഹരി വ്യാപനത്തെ നിസംഗതയോടെ നോക്കി കാണുന്ന സർക്കാർ നിലപാടിനെതിരെ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും നിൽപ് സമരം നടത്തി.

കലൂർ : നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ കേരളത്തിൽ വ്യാപകമാകുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു. മദ്യത്തെ മാന്യവൽക്കരിക്കുകയും ലഹരി വ്യാപനത്തെ നിസംഗതയോടെ നോക്കി കാണുന്ന സർക്കാർ നിലപാടിനെതിരെ കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കലൂരിൽ നടന്ന പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മദ്യവർജന സമിതി ജില്ല പ്രസിഡൻറ് ഹിൽട്ടൺ ചാൾസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കെ എ പൗലോസ്, കെ കെ വാമലോചനൻ, ഏലൂർ ഗോപിനാഥ്, ജോൺസൺ പാട്ടത്തിൽ, കെ.രാധകൃഷ്ണൻ, സുഭാഷ് ജോർജ്, സിസ്റ്റർ ആൻസില, തോമസ് മറ്റപ്പിള്ളി, എംപി ജോസി, ഡേവീസ് ചക്കാലക്കൽ, ശോശാമ്മ തോമസ്, ജോണി പിടിയത്ത്, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ റോസ് കാതറിൻ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ റോസ് പോൾ, സിസ്റ്റർ ലിസറ്റ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ടിറ്റോ കോലഞ്ചേരി.

LifeKochi Web Desk | May 26, 2023, 10:33 p.m. | Kaloor