.

കരുമാല്ലൂർ : ആലുവ യുസി കോളേജിലെ 1967-69 കാലഘട്ടത്തിലെ പ്രിഡിഗ്രി രണ്ടാം ഗ്രൂപ്പിലെ വിദ്യാർത്ഥികളുടെ സംഗമം നടന്നു.

കരുമാല്ലൂർ : 53 വർഷത്തിന് ശേഷം യുസിയുടെ തണലിൽ അവർ വീണ്ടും പഴയ ഓർമ്മകൾ അയവിറക്കി. പലരും വർഷങ്ങൾക്കു ശേഷമാണ് യുസിയുടെ പടിവാതിൽ വീണ്ടും കയറുന്നത് . കോളേജ് പ്രിൻസിപ്പാൾ ഡോ. എം.ഐ പുന്നൂസ് പുതിയ തലമുറയുടെ പ്രതിനിധിയായാണ് ഇവരെ എതിരേറ്റത്. ശതാബ്ദിയുടെ നിറവ് അക്ഷരാർത്ഥത്തിൽ യുസിയുടെ വസന്തമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ അദ്ധ്യാപകരായ എൻ.സി. ചാക്കോ , എ.പി. മാത്യു, സുശീല പി ജോർജ്ജ്, ജോസഫ് ഫിലിപ്പ്, ഗോവിന്ദൻകുട്ടി മേനോൻ, ടി കെ അവിരാഷ് എന്നിവരെ ആദരിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധി അഡ്വ. അയൂബ് ഖാനും സംസാരിച്ചു. എ.കെ.മുഹമ്മദാലി, ഡോ. മാതു റാഫേൽ, ടി.വി.യോഹന്നാൻ, ശിൽപ ബാബു, ഷഹീൻ എന്നിവരുടെ നേതൃത്വത്തിലാണ് പഴയ സൗഹൃദങ്ങളെ ഒത്തൊരുമിപ്പിച്ചത്. ചടങ്ങിൽ സാഹിത്യകാരൻ പി.എ. ഹംസക്കോയ രചിച്ച പുസ്തകങ്ങൾ കോളേജിന് കൂട്ടായ്മയുടെ വകയായി കൈമാറുകയും ചെയ്തു. കോളേജിന്റെ ശതാബ്ദിയാഘോഷ സമാപനത്തിന്റെ ഭാഗമായി നവംബർ 12 ന് ആഗോള പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് വീണ്ടും ഒത്തുകൂടും. ഉച്ചഭക്ഷണത്തിനു ശേഷമാണ് എല്ലാവരും പിരിഞ്ഞത്. കൂടുതൽ വിവരങ്ങൾ ഗീത ജെയിംസ്, യോഹന്നാൻ പൂർവ്വ വിദ്യാർത്ഥി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Oct. 23, 2022, 10:35 p.m. | Karumalloor