.

കരുമാല്ലൂർ: വെളിയത്തുനാട് പാടശേഖരങ്ങളിൽ മരുന്നടിക്കാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തി.

കരുമാല്ലൂർ: വെളിയത്തുനാട് പാടശേഖരങ്ങളിൽ മരുന്നടിക്കാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തി.പരമ്പരാഗതമായ രീതിയിൽ കുറ്റിയിൽ മരുന്ന് നിറച്ച് മനുഷ്യർ മരുന്ന് അടിക്കുന്ന രീതിയിൽ നിന്ന് ശാസ്ത്രിയമായ രീതിയാണ് ഡ്രോണുകളിലൂടെയുള്ള ഈ മരുന്നടി. കാർഷിക മേഖലയിൽ പണിയെടുക്കാനും മരുന്നടിക്കാൻ പോലും ആളുകളെ കിട്ടാത്ത കാലത്താണ് ഡ്രോണുകളുടെ വരവ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സ്ഥലത്ത് മരുന്ന് അടിക്കാം എന്നതാണ് പ്രത്യേകത. സമയലാഭവും സാമ്പത്തികലാഭവും ഉണ്ടെന്നാണ് കർഷകർ അവകാശപ്പെടുന്നത്. ആലുവയിലെ സ്വകാര്യ കമ്പനിയാണ് ചുമതലക്കാർ.ഹോർമിസ്,ഇബ്രാഹിം കുന്നത്ത്,പി എം ഖാലിദ് എന്നിവർ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 4, 2023, 9:01 p.m. | Karumalloor