.

കരുമാല്ലൂർ : പതിനായിരത്തിലധികം സ്റ്റേജുകളിൽ പാടിയിട്ടുള്ള പ്രശസ്തനായ പാട്ടുകാരൻ കൊച്ചിൻ മൻസൂറിന്റെ വിശേഷങ്ങളിലേക്ക്.

കരുമാല്ലൂർ : കേരളത്തിൽ പ്രശസ്തനായ പാട്ടുകാരനാണ് കൊച്ചിൻ മൻസൂർ. ഏകദേശം പതിനായിരത്തോളം മലയാളം പാട്ടുകളും അതിന്റെ രചിയിതാവും, സംഗീതവും, വർഷവും, സിനിമാ പേരും, സംവിധായകന്റെ പേരുമെല്ലാം കാണാപാഠം അറിയുന്ന ഗായകനാണ് കൊച്ചിൻ മൻസൂർ. പതിനായിരത്തിലധികം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. പത്താമത്തെ വയസ്സു മുതലാണ് പാടി തുടങ്ങിയത്. അനവധി പുരസ്കാരങ്ങൾ ലഭിച്ചു. 2009-ൽ പത്തൊൻപതര മണിക്കൂർ കൊണ്ട് 255 പാട്ട് പാടിയ കൊച്ചിൻ മൻസൂർ ഏകദേശം 19 ഓളം റെക്കോർഡുകൾ ഇതിനകം നേടിയിട്ടുണ്ട്. വയലാർ, പി ഭാസ്കരൻ , യൂസഫലി കേച്ചേരി എന്നിവരുടെ 101 പാട്ടുകൾ 12 മണിക്കൂർ പാടി റെക്കോഡിട്ടു. യേശുദാസിന്റെ 81 പാട്ടുകൾ എട്ട് മണിക്കൂർ പാടി റെക്കോർഡിട്ടു. സത്യന്റെ ചരമ വാർഷികത്തിൽ അദ്ദേഹം പാടി അഭിനയിച്ച 51പാട്ടുകൾ 8 മണിക്കൂർ കൊണ്ട് പാടി റെക്കോർഡിട്ടു. ജയചന്ദ്രന്റെ 41 പാട്ടുകൾ 4 മണിക്കൂർ കൊണ്ട് റെക്കോർഡിട്ടു. ഈ ഗാനാലാപന യാത്രയിൽ നേടിയ അവാർഡുകൾ നിരവധിയാണ്. കൊച്ചിൻ മൻസൂർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | June 13, 2022, 10:12 p.m. | Karumalloor