.

കൂത്താട്ടുകുളം : ഗവ യു പി സ്കൂളിലെ 869 കുട്ടികൾ തയ്യാറാക്കിയ 869 കൈയെഴു മാസികകൾ പ്രകാശനം ചെയ്തു.

കൂത്താട്ടുകുളം : ഗവ യു പി സ്കൂളിലെ എല്ലാ കുട്ടികളും എഴുത്തുകാരായി. സ്കൂളിലെ 869 കുട്ടികൾ തയ്യാറാക്കിയ 869 കൈയെഴു മാസികകൾ പ്രകാശിതമായി. മഞ്ചാടി, അമ്പിളിമാമൻ, തത്തമ്മ, വയൽ, തുടങ്ങിയ വിവിധ പേരുകളോടെയാണ് മാസികകൾ. സമർപ്പണം, ആമുഖം, രക്ഷിതാവിന്റെ, അല്ലെങ്കിൽ സമീപത്തുള്ള പ്രമുഖ വ്യക്തിയുടെ അവതാരിക, അയൽക്കാരന്റെയും സഹോദരങ്ങളുടെയും ആശംസകൾ, ഉള്ളടക്കം, തുടങ്ങിയവയെല്ലാം മാസികകളിലുണ്ട്. രചയിതാവും എഡിറ്ററും, പബ്ലീഷറുമെല്ലാം അവരവർ തന്നെ. കുട്ടികൾ ഒരു അധ്യയന വർഷം നടത്തിയ പഠന പ്രവർത്തങ്ങളിലൂടെ രൂപപ്പെട്ട കഥകൾ കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണം, ഡയറിക്കുറിപ്പ്, വായനക്കുറിപ്പ്,വിവിധ ഭാഷകളിലുള്ള എഴുത്തുകൾ, സമ്പാദനം തുടങ്ങിയവയെല്ലാമുണ്ട്. നഗരസഭ അധ്യക്ഷ വിജയ ശിവൻ പ്രകാശനം ചെയ്തു. സാഹിത്യകാരൻ ഡോ. രാജു ഡി കൃഷ്ണപുരം ഏറ്റുവാങ്ങി. പി ടി എ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷന്നായി. കൗൺസിലർ പി ആർ സന്ധ്യ, കെ വി ബാലചന്ദ്രൻ, ആർ വത്സലാ ദേവി, സി പി രാജശേഖരൻ, ഡി ശുഭലൻ, ഹെഡ്മിസ്ട്രസ് ടി വി മായ, എം കെ ഹരികുമാർ ,ഹണി റെജി, ബിസ്മി ശശി, കൺവീനർ സി എച്ച് ജയശ്രീ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 7, 2024, 10:20 p.m. | Koothattukulam